ചെന്നൈ: തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് മക്കള്‍ നീതിമയ്യം പ്രസിഡന്റും നടനുമായ കമലഹാസന്‍. ഏത് മണ്ഡലത്തിലാണ് മത്സരിക്കുകയെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും, മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും കമലഹാസന്‍ വ്യക്തമാക്കി. അതേസമയം രജനികാന്ത് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരില്ലെന്നും, സുഹൃത്തെന്ന നിലയിലാണ് പിന്തുണ തേടിയതെന്നും കമലഹാസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2