ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദ​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഇ​തു​സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​തി​ല്‍ 88 മു​ത​ല്‍ 90 ശ​ത​മാ​നം കേ​സു​ക​ളും ഡെ​ല്‍​റ്റ​യാ​ണെ​ങ്കി​ലും പു​തി​യ വ​ക​ഭേ​ദ​ങ്ങ​ളൊ​ന്നും കേ​ര​ള​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്നി​ല്ലെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് പ​രി​ശോ​ധി​ക്കാ​നാ​യി കേ​ന്ദ്ര​ത്തി​ല്‍ നി​ന്നെ​ത്തി​യ ആ​റം​ഗ സം​ഘം സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രൂ​ക്ഷ​മാ​യ ജി​ല്ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച കേ​ന്ദ്ര​ത്തി​ന് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.പോ​സി​റ്റീ​വ് ആ​യ വ്യ​ക്തി​യി​ല്‍ നി​ന്നും മ​റ്റു​ള്ള​വ​രി​ലേ​ക്ക് രോ​ഗം പ​ക​രു​ന്ന​തി​ന്‍റെ തോ​ത് കൂ​ടു​ന്ന​തും പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടാ​ന്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഓ​ണം പ്ര​മാ​ണി​ച്ച്‌ തി​ര​ക്ക് കൂ​ടി​യാ​ല്‍ സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​കു​മെ​ന്ന് കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക