ബംഗളൂരു:കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്ന നിര്‍ദേശവുമായി കര്‍ണാടക സര്‍ക്കാര്‍.

പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് സര്‍കാരിന്റെ നിര്‍ദേശം. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരളസന്ദര്‍ശനം ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍കാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോള്‍ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങള്‍ക്കും സര്‍കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഈ നിര്‍ദേശം സര്‍കാര്‍ നല്‍കിയിട്ടുണ്ട്. ദക്ഷിണ കന്നഡയിലും ഉഡുപ്പിയിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക