സ്വന്തം ലേഖകൻ

കോട്ടയം: അനിയന്ത്രിതമായി കേന്ദ്രനികുതികള്‍ വര്‍ദ്ധിപ്പിച്ച് പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂട്ടുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധിച്ചു. ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ എല്ലാ ഏരിയാ കേന്ദ്രങ്ങളിലെയും വിവിധ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്നിലും മറ്റ് ഓഫീസ് സമുച്ചയങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലയിലൊട്ടാകെ ഇരുനൂറ്റമ്പതോളം കേന്ദ്രങ്ങളിലാണ് പ്രതിഷേധസമരം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധസമരം എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ഉദയന്‍ വി കെ ഉദ്ഘാടനം ചെയ്തു. കെഎസ്‍ടിഎ സംസ്ഥാനകമ്മറ്റിയംഗം ജെ പ്രസാദ്, കെജിഒഎ സംസ്ഥാന കമ്മറ്റിയംഗം അര്‍ജുനന്‍ പിള്ള, രതീഷ് കുമാര്‍ കെഎംസിഎസ്‍യു, കെ ഡി സലിംകുമാര്‍, സിയാദ് ഇ എസ്‌, ലക്ഷ്മി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കോട്ടയം റെയില്‍വേ സ്റ്റേഷനു മുന്നില്‍ നടന്ന പ്രതിഷേധം എന്‍ജിഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജോയല്‍ ടി തെക്കേടം ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ ട്രഷറര്‍ ഷാജിമോന്‍ ജോര്‍ജ്, വി സി അജിത്കുമാര്‍, ഷീന ബി നായര്‍, ടി എസ് ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു.

കാഞ്ഞിരപ്പള്ളി പൊന്‍കുന്നത്ത് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍, അനൂപ് എസ്‌, രാജിമോള്‍ കെ ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്കു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ ബാബുരാജ് വാര്യര്‍, കെ പി ശ്രീനി തുടങ്ങിയവര്‍ സംസാരിച്ചു.

ഏറ്റുമാനൂരില്‍ നടന്ന പ്രതിഷേധസമരത്തില്‍ കെ ആര്‍ ജീമോന്‍, എം എഥേല്‍, ബിലാല്‍ കെ റാം, ഷാവോ സിയാങ് തുടങ്ങിയവര്‍ സംസാരിച്ചു.

പാലായില്‍ നടന്ന പ്രകടനം എകെപിസിടിഎ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.ജോജി അലക്സ് ഉദ്ഘാടനം ചെയ്തു. വി വി വിമല്‍കുമാര്‍, ജി സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൈക്കത്ത് കെഎസ്‍ടിഎ ജില്ലാ സെക്രട്ടറി സാബു ഐസക്, കെപിസിടിഎ ജില്ലാ സെക്രട്ടറി ടോമിച്ചന്‍ ജോസഫ്, എന്‍ജിഒ യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍കുമാര്‍, വി കെ വിപിനന്‍, സി ബി ഗീത, കെ ജി അഭിലാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ചങ്ങനാശ്ശേരിയില്‍ എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മറ്റിയംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. കെഎസ്‍ടിഎ സംസ്ഥാന കമ്മറ്റിയംഗം അനീഷ് ലാല്‍, കെഎംസിഎസ്‍യു ജില്ലാ സെക്രട്ടറി വിജുമോന്‍, അനില്‍കുമാര്‍, സാനു തുടങ്ങിയവര്‍ സംസാരിച്ചു.

പാമ്പാടി ഏരിയയില്‍ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം വി സാബു ഉദ്ഘാടനം ചെയ്തു. സജിമോന്‍ തോമസ്, ആര്‍ അശോകന്‍, ബിനു വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.