ബെംഗളൂരു: കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പ്രശംസിച്ച്‌ കന്നട നടന്‍ ചേതന്‍ കുമാര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം തുടരുമ്പോള്‍ കേരളത്തില്‍ ആവശ്യത്തിന് പ്രാണവായു ഉണ്ടെന്നും, കേരള മോഡല്‍ ഒരു റോള്‍ മോഡല്‍ തന്നെയാണെന്ന് നടന്‍ പറയുന്നു.
“ഇന്ത്യയില്‍ ഭീകരമായ ഓക്‌സിജന്‍ ക്ഷാമം, കേരളത്തില്‍ ഒഴികെ…2020ലെ കൊവിഡില്‍ നിന്നും കേരളം പഠിച്ചു. ഓക്‌സിജന്‍ വിതരണം 58% കൂട്ടി. ഇപ്പോള്‍ കര്‍ണാടകയ്ക്കും തമിഴ്നാട്ടിനും ഗോവയ്ക്കും ഓക്സിജന്‍ നല്‍കുന്നു. കേരള മോഡല്‍ ഒരു റോള്‍ മോഡല്‍ തന്നെയാണ്. മോദിയല്ലെങ്കില്‍ പിന്നെയാര് എന്ന് ചോദിക്കുന്നവരോട്, പിണറായി വിജയന്‍ എന്ന് ഗൂഗിള്‍ ചെയ്തു നോക്കൂ” എന്നാണ് ചേതന്‍ കുമാറിന്റെ ട്വീറ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2