സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

തിരുവനന്തപുരം :കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക് ഡൗണിൽ ശനി ഞായർ ദിവസങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയ്ക്ക് മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്.

ഹോട്ടലുകളിലെ പാഴ്‌സൽ ടേക്ക് എവേ കൗണ്ടറുകൾ പ്രവർത്തിക്കില്ല. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്. എന്നാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്.

മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്തുന്ന കടകൾക്ക് നാളെ തുറന്നു പ്രവർത്തിക്കാം. ഇന്നു ചേർന്ന കൊവിഡ് അവലോകന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനിച്ചിരുന്നു. ജൂൺ 16 വരെയാണു ലോക്ക്ഡൗൺ നീട്ടിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുകയാണ്.