തിരുവനന്തപുരം: 2019 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്റെ ‘മീശ’ എന്ന നോവലിനാണു പുരസ്കാരം. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങള്‍.പി.രാമന്‍ (കവിത-രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്), എം.ആര്‍.രേണുകുമാര്‍ (കവിത-കൊതിയന്‍), വിനോയ് തോമസ് (ചെറുകഥ-രാമച്ചി), സജിത മഠത്തില്‍ (നാടകം-അരങ്ങിലെ മത്സ്യഗന്ധികള്‍, ജിഷ അഭിനയ (നാടകം-ഏലി ഏലി ലമാ സബക്താനി), ഡോ.കെ.എം.അനില്‍ (സാഹിത്യ വിമര്‍ശനം-പാന്ഥരും വഴിയമ്ബലങ്ങളും), ജി.മധുസൂദനന്‍ (വൈജ്ഞാനിക സാഹിത്യം-നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി), ഡോ.ആര്‍.വി.ജി.മേനോന്‍ (വൈജ്ഞാനിക സാഹിത്യം-ശാസ്ത്രസാങ്കേതിക വിദ്യകളുടെ ചരിത്രം), എം.ജി.എസ്.നാരായണന്‍ (ജീവചരിത്രം/ആത്മകഥ-ജാലകങ്ങള്‍: ഒരു ചരിത്രാന്വേഷിയുടെ വഴികള്‍ കാഴ്ചകള്‍), അരുണ്‍ എഴുത്തച്ഛന്‍ (യാത്രാവിവരണം- വിശുദ്ധപാപങ്ങളുടെ ഇന്ത്യ), കെ.അരവിന്ദാക്ഷന്‍ (വിവര്‍ത്തനം-ഗോതമബുദ്ധന്റെ പരിനിര്‍വ്വാണം), കെ.ആര്‍.വിശ്വനാഥന്‍ (ബാലസാഹിത്യം-ഹിസാഗ), സത്യന്‍ അന്തിക്കാട് (ഹാസസാഹിത്യം- ഈശ്വരന്‍ മാത്രം സാക്ഷി) എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2