സ്വന്തം ലേഖകൻ

കോട്ടയം: ഡോ.ശ്യാമപ്രസാദ് മുഖർജിയുടെ സ്മൃതി ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന വൃക്ഷത്തൈ നടീലും സംരക്ഷണവും എന്ന പദ്ധതിയുടെ ഉദ്ഘാടനത്തിൻ്റെ ഭാഗമായി ബി.ജെ.പി യുടെയും കർഷകമോർച്ചയുടെയും നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ബി.ജെ.പി യുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡൻ്റ് അഡ്വ.നോബിൾ മാത്യു, ജില്ലാ വൈ. പ്രസിഡൻ്റ് കെ.പി ഭുവനേഷ്, നിയോജകമണ്ഡലം പ്രസിഡൻ്റ് അനിൽകുമാർ ടി.ആർ, ജന:സെക്രട്ടറി വി പി മുകേഷ്, കെ. ശങ്കരൻ, ട്രഷറർ വിനു ആർ മോഹൻ, ജില്ലാ കമ്മിറ്റി അംഗം പി.ജെ ഹരികുമാർ എന്നിവർ ചേർന്നും, കർഷകമോർച്ചയുടെ നേതൃത്വത്തിൽ ജില്ലാ ജന:സെക്രട്ടറി നന്ദൻ നട്ടാശ്ശേരി, നിയോജക മണ്ഡലം പ്രസിഡൻ്റ് മഹേഷ് താമരശ്ശേരി, സെക്രട്ടറി സുമേഷ് എന്നിവരും വിവിധ സ്ഥലങ്ങളിൽ ഫലവൃക്ഷതൈകൾ നട്ടു.