ജ​ന​വാ​സ മേ​ഖ​ല​യും ക്വാ​റി​ക​ളും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി 200 മീ​റ്റ​ര്‍ വേ​ണ​മെ​ന്ന ഹ​രി​ത ട്രൈബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് ക്വാ​റി ഉ​ട​മ​ക​ള്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി സിം​ഗി​ള്‍ ബ​ഞ്ച് വി​ധി പ​റ​ഞ്ഞ​ത്.

പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം കേ​ട്ടു​മാ​ത്ര​മാ​ണ് ഹ​രി​ത ട്രൈബ്യൂ​ണ​ല്‍ തീ​രു​മാ​നം സ്വീ​ക​രി​ച്ച​തെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ക്വാ​റി ഉ​ട​മ​ക​ള്‍ ആ​രോ​പി​ച്ചു. ക്വാ​റി​യും ജ​ന​വാ​സ മേ​ഖ​ല​യും ത​മ്മി​ലു​ള്ള ദൂ​ര​പ​രി​ധി 50 മീ​റ്റ​റാ​യി ആ​ണ് സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​രു പ​രാ​തി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ ക്വാ​റി​ക​ള്‍​ക്ക് 200 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി ഹ​രി​ത ട്രൈബ്യൂ​ണ​ല്‍ നി​ശ്ച‍​യി​ച്ച​ത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2