തിരുവനന്തപുരം:കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ  പല ഭാഗങ്ങളിലും   ഇന്ന് വെളുപ്പിന് മുതൽ  ശക്തമായ മഴ ആരംഭിച്ചു.ഇതോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡിൽ അടക്കം വെള്ളം കയറി. ആഗസ്റ്റ് ആദ്യം മുതൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ അറിയിച്ചിരുന്നു.തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ശക്തമായ മഴ തുടരുമെന്നാണ് ഇപ്പോൾ  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ചിലയിടങ്ങളില്‍ 20 സെന്റീമീറ്റര്‍ വരെ മഴയും ശക്തമായ കാറ്റിനും സാധ്യതയുണ്ടന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

നാളെ മുതല്‍ വടക്കന്‍ ജില്ലകളിലും മഴ കനക്കാനാണ് സാധ്യത. മലയോര മേഖലയില്‍ അതീവ ശ്രദ്ധ ആവശ്യവുമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയ തോതില്‍ മഴ ഉണ്ടാകും. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരിക്കുകയാണ്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.

അതേസമയം കൊവിഡ് കാലത്തെ ഈ കനത്ത മഴക്കാലം എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ഉള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ഏത് തരത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും എന്നതടക്കമുള്ള ആശങ്കകള്‍ നിരവധിയാണ്.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2