തിരുവനന്തപുരം:കേരളത്തിലെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത സ്വര്‍ണകടത്ത് കേസുകളില്‍ അന്വെഷണം വേണമെന്ന് നിര്‍ദ്ദേശവം വച്ചു അജിത്ത് ഡോവല്‍. ഈ കേസുകളില്‍ എന്‍ഐഎ അന്വേഷിക്കണമെന്ന തീരുമാനം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റേതാണ്. കള്ളക്കടത്ത് വഴി എത്തുന്ന സ്വര്‍ണം മുഴുവനും ഭീകരവാദ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കാണെന്നാണ് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അജിത്ത് ഡോവല്‍. കേരളത്തിലെ സ്വര്‍ണക്കടത്തിനു പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണെന്നും കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള കള്ളക്കടത്ത് സ്വര്‍ണം എത്തുന്നത് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയാണെന്നും കേരള പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് എന്‍ഐഎയ്ക്ക് ് കൈമാറി. അഞ്ചു വര്‍ഷത്തിനിടെ നടന്ന സ്വര്‍ണ കടത്തുകള്‍ കേന്ദ്രീകരിച്ചു രഹസ്യാനേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ചാണ് പൊലീസ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഈ റിപ്പോര്‍ട്ട് അതീവ ഗൗരവമാണെന്ന് കണ്ടെത്തിയതോടെയാണ് അജിത് ഡോവല്‍ പിടിമുറുക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2