കോട്ടയം : കുറ്റ്യാടിയില്‍ എല്‍ഡിഎഫിനായി കേരളാ കോണ്‍ഗ്രസ് എം തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശിക തലത്തില്‍ മാത്രമാണ്. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. സീറ്റ് സംബന്ധിച്ച് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുഹമ്മദ് ഇഖ്ബാലിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിയ്ക്കുന്നുണ്ട്. ഞായറാഴ്ച കുറ്റ്യാടിയില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനിരിക്കെയാണ് കേരള കോണ്‍ഗ്രസിന്റെ പ്രതികരണവും സ്ഥാനാര്‍ഥിയുടെ പോസ്റ്റര്‍ പ്രചരിക്കുന്നതും. മുഹമ്മദ് ഇഖ്ബാലിനെതിരെ അടുത്ത പ്രതിഷേധമാണ് പ്രാദേശിക സിപിഎം പ്രവർത്തകർ ഉയർത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2