കേരള കോൺഗ്രസ്സ് സ്കറിയ തോമസ് വിഭാഗം ചെയർമാൻ സ്കറിയ തോമസ് 76 നിര്യാതനായി.കോവിഡ് ബാധയെ തുടർന്ന് പാലാ മെഡിസിറ്റിയിലും തുടർന്ന് കോവിഡ് നെഗറ്റീവായ ശേഷം ശ്വാസകോശ സംബദ്ധമായ അസുഖത്തെ തുടർന്ന് കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

മുഖ്യമന്ത്രി പിണറായി വിജയനോട് ഏറ്റവും അടുപ്പമുള്ള ഘടകകക്ഷി നേതാവായിരുന്ന സ്കറിയ തോമസ് രണ്ട് തവണ എം പി യായിരുന്നിട്ടുണ്ട്.നിലവിൽ കെഎസ് ഐ ഇ ചെയർ പദവി വഹിച്ചു വരുകയായിരുന്നു. ഏറെ സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്ന സ്കറിയ തോമസ് രാഷ്ട്രീയത്തിനുപരിയായി മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൻമാരുമായി ഏറെ വ്യക്തി ബന്ധം കാത്ത് സൂക്ഷിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2