കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് പി ജെ ജോസഫ് അറിയിച്ചു. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇരിഞ്ഞാലക്കുടയിൽ തോമസ് ഉണ്ണിയാടനും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജ്, കോതമംഗലത്ത് ഷിബു തെക്കുംപുറവും മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ആയിട്ടുണ്ട്. ഏറ്റുമാനൂർ,തിരുവല്ല, തൃക്കരിപ്പൂർ, കുട്ടനാട്, ചങ്ങനാശ്ശേരി സീറ്റുകളുടെ കാര്യത്തിൽ ആണ് അന്തിമതീരുമാനം ആകാൻ ഉള്ളത്.

തൃക്കരിപ്പൂരിൽ സജി മഞ്ഞക്കടമ്പിൽ, ജെറ്റോ ജോസഫ് എന്നിവരിൽ ഒരാൾ സ്ഥാനാർത്ഥിയാകും. ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസും മൈക്കിൾ ജെയിംസും പട്ടികയിൽ ഉണ്ടെങ്കിലും പ്രിൻസിന് ലഭിക്കാനാണ് സാധ്യത കൂടുതൽ. തിരുവല്ല സീറ്റിൽ ജോസഫ് എം പുതുശ്ശേരി, കുഞ്ഞു കോശി പോൾ എന്നിവരിൽ ഒരാളായിരിക്കും സ്ഥാനാർത്ഥി. ചങ്ങനാശ്ശേരിയിൽ വി ജെ ലാലിയും, സാജൻ ഫ്രാൻസിസും ആണ് സ്ഥാനാർത്ഥിപ്പട്ടികയിൽ ഉള്ളത്. ഡോക്ടർ കെ സി ജോസഫ് ഇടതുമുന്നണി വിട്ട് ജോസഫ് വിഭാഗത്തിന് ഒപ്പം കുട്ടനാട്ടിൽ സ്ഥാനാർത്ഥി ആകാനുള്ള സാധ്യത ഉണ്ടെന്ന് ചില വാർത്തകൾ ഉണ്ട്. അത് സംഭവിച്ചില്ലെങ്കിൽ ജേക്കബ് എബ്രഹാം തന്നെയായിരിക്കും കുട്ടനാട്ടിലെ സ്ഥാനാർത്ഥി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2