കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി പാലാ സീറ്റില്‍ മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. കുറ്റ്യാടി ഒഴികെയുള്ള സീറ്റുകളിലേക്കാണ് സ്ഥാനാർഥി നിർണയം പൂർത്തിയായത്. സിപിഎം പ്രാദേശിക പ്രതിഷേധം ശക്തമായ കുറ്റ്യാടി സീറ്റിൽ സിപിഎമ്മിനോട് കൂടി ചർച്ച ചെയ്ത് സ്വീകാര്യനായ സ്ഥാനാർഥിയെ നിർത്തും എന്നാണ് ജോസ് കെ മാണി അറിയിച്ചിരിക്കുന്നത്.

സിറ്റിംഗ് എം എൽ എമാരായ റോഷി അഗസ്റ്റിനും, ജയരാജും സിറ്റിംഗ് സീറ്റുകൾ ആയ ഇടുക്കി കാഞ്ഞിരപ്പള്ളി എന്നിവയിൽ യഥാക്രമം മത്സരിക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി പ്രതീക്ഷിച്ചതുപോലെ പാലായിൽ സ്ഥാനാർത്ഥി ആകുന്നു. കടുത്തുരുത്തിയിൽ സ്റ്റീഫൻ ജോർജ് ആണ് മത്സരിക്കുന്നത്. പ്രമോദ് നാരായണൻ റാന്നിയിൽ മത്സരിക്കുന്നത് അപ്രതീക്ഷിതമായിട്ടാണ്.

സിന്ധു മോൾ ജേക്കബ് പിറവത്തും, ജോബ് മൈക്കിൾ ചങ്ങനാശ്ശേരിയിലും മത്സരിക്കുന്നു. പൂഞ്ഞാർ സീറ്റിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, തൊടുപുഴയിൽ പ്രൊഫസർ കെ എ ആൻറണി, പെരുമ്പാവൂർ സീറ്റിൽ ബാബു ജോസഫ്, ചാലക്കുടിയിൽ ഡെന്നിസ് ആൻറണി, ഇരിക്കൂറിൽ സജി കുറ്റിയാനിമറ്റം എന്നിവരാണ് സ്ഥാനാർത്ഥികൾ.

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2