ന്യൂഡൽഹി: കെഎം മാണിയുടെ മരണത്തെ തുടർന്ന് കേരള കോൺഗ്രസിൽ ഉണ്ടായ അധികാര തർക്കത്തിൽ ജോസ് കെ മാണിക്ക് അനുകൂല തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ തീരുമാനപ്രകാരം പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് ഉപയോഗിക്കാം. കേരള കോൺഗ്രസ് മാണി എന്ന പേരും ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിക്കും.

കേരള കോൺഗ്രസ് മാണി എന്ന പേരും ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിക്കും. മൂന്നംഗ തെരഞ്ഞെടുപ്പു കമ്മീഷനിൽ രണ്ടു പേർ ജോസ് അനുകൂല നിലപാടെടുത്തപ്പോൾ മൂന്നാമൻ ഇരുപക്ഷത്തെയും ചിഹ്നവും പേരും ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കണമെന്ന അഭിപ്രായത്തിൽ ആയിരുന്നു. എന്നാൽ ഭൂരിപക്ഷ തീരുമാനപ്രകാരം വിധി ജോസ് പക്ഷത്തിന് അനുകൂലം ആകുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ സുനിൽ അറോറ, കമ്മീഷനംഗം സുശീൽ ചന്ദ്ര എന്നിവർ ജോസ് പക്ഷത്തിന് അനുകൂല വിധിയാണ് പ്രഖ്യാപിച്ചത്. ഈ തീരുമാനം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജോസഫ് വിഭാഗത്തിനും യുഡിഎഫിനും തിരിച്ചടിയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2