തിരുവനന്തപുരം:കേരള കോണ്‍ഗ്രസ് രണ്ടായന്നും ഇനി യോജിക്കുന്ന കാര്യം എളുപ്പമല്ലന്നും പി.കെ കുഞ്ഞാലിക്കുട്ടി എംപി.ഇനി ഇക്കാര്യത്തില്‍ യുഡിഎഫ് യോഗത്തിന് ശേഷം മാത്രമെ തീരുമാനം ഉണ്ടാവുകയുള്ളു എന്ന് അദേഹം പറഞ്ഞു.എന്നാല്‍ താന്‍ നിയമ സഭയിലെക്ക് മത്സരക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിട്ടില്ലന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.അത് കൊണ്ട് തന്നെ ഇപ്പോള്‍ ഏംപിയായി തന്നെ തുടരുമെന്നും അദേഹം പറഞ്ഞു.ലോക് സഭാ സമ്മേളനങ്ങള്‍  കുറവായതിനാല്‍ കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കാനാവുമെന്നും അദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2