തിരുവനന്തപുരം:കേരളത്തിൽ  ഓഗസ്റ് 9 വരെ  അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം ഇടുക്കിയിലും വയനാടും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ കോഴിക്കോട് വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഗസറ്റ് 9 വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ സംസ്ഥാനത്തു പലയിടത്തു കനത്ത നാശനഷ്ട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.   വീടുകള്‍ക്ക് മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. മണ്ണാര്‍ക്കാട് വിവിധ സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റ് തകരുകയും മരം കട പുഴകിയും വീഴുകയും ചെയ്തു.

അട്ടപ്പാടി, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ചുരത്തില്‍ തകര്‍ന്ന 33 ഗഢ വൈദ്യുത ലൈന്‍ തകരാര്‍ പരിഹരിക്കാനും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവേഗപ്പുറയിലും, പട്ടാമ്പിയിലും വീടുകള്‍ക്ക് മുകളില്‍ മരം വീണു. ആളപായമില്ല. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭാരത പുഴക്ക് കുറുകെ ഉള്ള വെള്ളിയാം കല്ല് റെഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു.. മംഗലം, കാഞ്ഞിരപ്പുഴ അണക്കെട്ടുകളുടെ ഷട്ടറുകളും ഉയര്‍ത്തിയിട്ടുണ്ട്.കേരളത്തിൽ പലയിടത്തും നാശ നഷ്ട്ടം ഉണ്ടായതിനാലും മഴ ശക്തി പ്രാപിക്കാൻ സാധ്യത ഉള്ളതിനാലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2