ദുബായ്: കേരളത്തിൽ 5 ഹൈപ്പർ മാർക്കറ്റുകൾ കൂടി തുറക്കാനൊരുങ്ങി ലുലു ഗ്രൂപ്പ്‌. തിരുവനന്തപുരത്തിനു പുറമെ വീണ്ടും കേരളത്തിൽ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്  കോവിഡ് മൂലം മന്ദഗതിയിലായ ഇ – കോമേഴ്‌സ് ശക്തിപ്പെടുത്തുമെന്നും അതിന്റെ ഭാഗമായാണ് 5 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതെന്നും   ലുലു ഗ്രൂപ്പ് ഉടമ എം.എം യൂസഫലി പറഞ്ഞു.തിരുവനന്തപുരത്തെ  മാള്‍ അടുത്ത  മാര്‍ച്ചില്‍ തുറക്കാനാണ് തീരുമാനം. നേരത്തെ തുറക്കാനിരുന്നതാണെങ്കിലും കോവിഡ് വന്നതോടെ മാളിന്റെ പണി പിന്നെയും നീളുകയായിരുന്നു.

നിലവിൽ ഇന്ത്യയിലെ ചൈനയിലെ നിരവധി ഉത്പന്നങ്ങൾ നിരോധിച്ചു കൊണ്ട് കേന്ദ്ര സർക്കാർ തീരുമാനം പുറത്തു ഇറക്കിയിരുന്നു.അതു കൊണ്ട് തന്നെ  ഇന്ത്യയില്‍ പുതിയ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങേണ്ടിവന്നാല്‍ അതിനും സജ്ജമാകുമെന്നും തിരുവനന്തപുരത്തു ഇലക്‌ട്രോണിക്സ് ഉപകരണ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

 

 

 

 

 

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2