നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.

എല്ലാവിധ മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കോവിഡ് 19 പിടിപെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീര്‍ത്തി സുരേഷ് താനുമായി സമ്ബര്‍ക്കമുണ്ടായവര്‍ കോവിഡ് ടെസ്റ്റ് നടത്താനും അഭ്യാര്‍ത്ഥിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിക്കുന്നു. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്സിനുകള്‍ എത്രയും വേഗം എടുക്കുക. പെട്ടെന്നു സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കീര്‍ത്തി സുരേഷ് പറയുന്നു.

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ചിത്രം ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹ’മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ‘ഗുഡ് ലക്ക് സഖി’യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം ‘സര്‍കാരു വാരി പാട്ട’യിലും കീര്‍ത്തി സുരേഷാണ് നായിക. ‘സാനി കായിദം’, ‘ഭോലാ ശങ്കര്‍’ എന്നീ സിനിമകളിലും കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക