ഏറ്റുമാനൂർ: പ്രാർത്ഥനയുടെ വിശുദ്ധ വാരത്തിൽ, തനിക്കായി വോട്ടും പ്രാർത്ഥനയുമേകണമെന്ന് അഭ്യർത്ഥിച്ച് നാടിനൊപ്പം ചേർന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ്. മണ്ഡലത്തിലുടനീളം സജീവമായ പ്രവർത്തനത്തിനു ശേഷം ഇന്നലെ നീണ്ടൂർ മണ്ഡലത്തിൽ ഭവന സന്ദർശനത്തിനാണ് സ്ഥാനാർത്ഥി കൂടുതൽ സമയം ചിലവഴിച്ചത്.

വ്യാഴാഴ്ച പകൽ കൂടുതൽ സമയവും നീണ്ടൂരിലും പരിസര പ്രദേശത്തുമുള്ള വീടുകളിലായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസ് കൂടുതൽ സമയവും ചിലവഴിച്ചത്. തുടർന്നു, മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബ യോഗങ്ങളിലും ബൂത്ത് തലത്തിലുള്ള കൺവൻഷനുകളിലും പങ്കെടുത്തു.

പെസഹ വ്യാഴാഴ്ചയും, ദുഖവെള്ളിയുമായതിനാൽ തുറന്ന വാഹനത്തിലെ പര്യടനം അടക്കമുള്ള ആഘോഷ പരിപാടികൾ പൂർണമായും സ്ഥാനാർത്ഥി ഒഴിവാക്കിയിരുന്നു. പ്രധാനമായും വീടുകൾ കേന്ദ്രീകരിച്ചും, സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുമാണ് സ്ഥാനാർത്ഥി പ്രചാരണം സംഘടിപ്പിച്ചത്.

റോഡ് ഷോയുമായി
ഉമ്മൻചാണ്ടി എത്തും
യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഏപ്രിൽ മൂന്ന് ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു ഉമ്മൻചാണ്ടി എത്തും. അതിരമ്പുഴയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രിൻസ് ലൂക്കോസിനൊപ്പം ഉമ്മൻചാണ്ടി പങ്കെടുക്കും. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയ്‌ക്കൊപ്പം ആവേശം തീർത്താണ് അദ്ദേഹം പങ്കെടുക്കുന്നത്.

റോഡ് ഷോയിൽ നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളും, ട്രാക്ടറുകളും അണിനിരക്കും. സ്ഥാനാർത്ഥിയുടെ കട്ടൗട്ടുകളും പ്ലക്കാർഡുകളും അണിനിരത്തി റോഡ് ഷോ ആവേശമാക്കുന്നതിനാണ് യു.ഡി.എഫ് തയ്യാറെടുക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2