ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപോറയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു.

തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ആയുധങ്ങളും ഇവരില്‍നിന്ന് പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കഴിഞ്ഞ ദിവസം രജൗരി ജില്ലയിലെ താനമണ്ഡിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ വീരമൃത്യു വരിച്ചിരുന്നു. 2 സൈനികര്‍ക്കു പരുക്കേറ്റു. ഒരു ഭീകരനും കൊല്ലപ്പെട്ടു. ഈ മാസം താനമണ്ഡിയില്‍ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

ഈ മാസം 6നു നടന്ന ഏറ്റുമുട്ടലില്‍ 2 ഭീകരര്‍ കൊല്ലപ്പെട്ടു. അതേസമയം, കുല്‍ഗാമിലെ ദേവ്‌സറില്‍ അപ്നി പാര്‍ട്ടി നേതാവ് ഗുലാം ഹസന്‍ ലോണിനെ ഭീകരര്‍ വെടിവച്ചുകൊന്നു. 2 ദിവസം മുന്‍പ് ഇതേ ജില്ലയില്‍ ബിജെപി നേതാവ് ജാവേദ് അഹമ്മദ് ധറിനെയും ഭീകരര്‍ വധിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക