ജമ്മു കാശ്മീര്‍: കാശ്മീരില്‍ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി സൈന്യം നാലു തീവ്രവാദികളെ വധിച്ചു. ഷോപ്പിയന്‍, പുല്‍വാമ എന്നിടങ്ങളിലാണ് ഏറ്റുമുട്ടലുണ്ടായത്. നാലു സൈനികര്‍ക്കും സംഭവത്തില്‍ പരിക്കേറ്റുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ആദ്യ ഏറ്റുമുട്ടലുണ്ടായത്. ഷോപ്പിയാന്‍ ടൗണിലെ മുസ്ലിം പള്ളിയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്.
എന്നാൽ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സൈന്യം വധിക്കുകയും രണ്ടു പേരെ പിടികൂടുകയും ചെയ്തു. ഇവിടെ നടന്ന ഏറ്റുമുട്ടലിലാണ് ഒരു സൈനിക ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാലു സൈനികര്‍ക്ക് പരിക്കേറ്റത്. രണ്ടാമത്തെ ഏറ്റുമുട്ടല്‍ നടന്നത് ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ ട്രാല്‍ ഏരിയയിലാണ്. ഇവിടെ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം ഒരു തീവ്രവാദിയെ വധിക്കുകയും മൂന്നു പേരെ പിടികൂടുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2