കാസര്‍കോട് :കീഴൂര്‍ കടപ്പുറം ഹാര്‍ബറില്‍ തോണി മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. ഇന്നലെയായിരുന്നു അപകടം. കസബ സ്വദേശികളായ സന്ദീപ്, കാര്‍ത്തിക് , രതീഷ് എന്നിവരാണ് മരിച്ചത് . അപകടത്തില്‍പെട്ട നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെ കാസര്‍കോട് കടപ്പുറം അഴിമുഖത്താണ് അപകടം. അഞ്ചരയോടെ ഏഴുപേരടങ്ങിയ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ ഫൈബര്‍ തോണിയിലാണ് പുറപ്പെട്ടത്. കടപ്പുറത്തെ കണ്ടോതി ആയത്താരു ടെ ഉടമസ്ഥതയിലുള്ള ‘സന്ദീപ് ‘ എന്ന പേരിലുള്ള തോണിയാണ് അപകടത്തില്‍പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

നാലു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.