കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പങ്കുണ്ടെന്ന സംശയിക്കുന്ന മറ്റൊരാള്‍ കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ നമ്ബരിലേക്ക് ലഭിച്ച വിവരത്തിന്‍റെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പീഡന വിവരം പുറത്തുവന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേര്‍ അറസ്റ്റിലായത്. കുട്ടി സ്ഥിരമായി സാധനം വാങ്ങാന്‍ എത്തിയ കടയുടമ ഉള്‍പ്പടെയാണ് അറസ്റ്റിലായത്.ഇവര്‍ കുട്ടിയെ മറ്റു സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി ചൂഷണം ചെയ്തതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ പെണ്‍കുട്ടിയെ. ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ചതായി പിടിയിലായ പ്രതി അര്‍ജുന്‍ പൊലീസിനോട് പറഞ്ഞു. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. കൊലപാതകം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പ്രതി പൊലീസിനോട് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ അശ്ലീല വീഡിയോകള്‍ക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ ഇന്ന് തെളിവെടുപ്പിനായി വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ വീട്ടില്‍ എത്തിച്ചിരുന്നു. കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group