കാസര്‍കോട്: കാസര്‍കോട് നീലേശ്വരത്ത് പ്രായപൂര്‍ത്തിയാക്കാത്ത പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയും മദ്രസാ അധ്യാപകനായ അച്ഛനുമടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.നീലേശ്വരം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയ പെണ്‍കുട്ടി ബന്ധുക്കള്‍ ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്ക് എതിരെയാണ് പരാതി നല്‍കിയത.
മദ്രസാ അധ്യാപകനായ അച്ഛന്‍ കുട്ടിയെ വീട്ടില്‍ വച്ചാണ് നിരന്തരം പീഡിപ്പിച്ചിരുന്നത്.എട്ടാം ക്ലാസ് മുതലാണ് പീഡിപ്പിച്ചിരുന്നത് എന്നും രണ്ടു വര്‍ഷമായി പീഡനം തുടരുന്നതായാണ് പെണ്‍കുട്ടിയുടെ മൊഴി.കുട്ടിയുടെ അച്ഛനെതിരെ മുമ്പും പോക്‌സോ കേസുണ്ട്. പീഡന വിവരം അമ്മയക്ക് അറിയാമായിരുന്നു എന്നും കുട്ടിയുടെ മൊഴിയിലുണ്ട്.ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ ഇവരെയും പ്രതി ചേര്‍ത്തിരിക്കുന്നത്. കുട്ടിയുടെ ഗര്‍ഭം ഒരുതവണ അലസിപ്പിച്ചിരുന്നു. ഇത് കുട്ടിയുടെ അമ്മാവന്‍ അറിഞ്ഞിരുന്നു. ഇയാളാണ് പൊലീസില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടത്. അമ്മാവന്റെ സംരക്ഷണയിലാണ് കുട്ടി ഇപ്പോള്‍. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കും. തുടര്‍ന്ന് ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2