തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി ബിജുവിന് തേക്കടിയിൽ മൂന്നര കോടി രൂപയുടെ റിസോർട്ട് ഉണ്ടന്ന് കണ്ടത്തൽ. മുടക്കി ആദ്യഘട്ട നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയങ്കിലും തട്ടിപ്പ് പുറത്തുവന്നതോടെ ഇപ്പോൾ ഇതിന്റെ നിര്‍മാണം നിലച്ചിരിക്കുകയാണ്.

2012 ലാണ് ബിജു മുരിക്കടിയില്‍ സ്ഥലം വാങ്ങിയത്. 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചു. 2017ല്‍ മറ്റൊരു കെട്ടിടം കൂടി നിര്‍മിക്കാനുള്ള പെര്‍മിറ്റ് വാങ്ങി.

കേസിലെ മൂന്ന് പ്രതികള്‍ സി പി എം അംഗങ്ങളാണ്. ഇവരില്‍ രണ്ട് പേര്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ഇവര്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തിര ജില്ല സെക്രട്ടേറിയറ്റ് യോഗം ചേരും.പ്രതികളുടെ സാമ്ബത്തിക വളര്‍ച്ച വളരെ പെട്ടെന്നായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ചുരുങ്ങിയ കാലം കൊണ്ട് റിയല്‍ എസ്റ്റേറ്റിലും, ഹോട്ടല്‍ നിര്‍മാണത്തിലും പണം മുടക്കി. 300 കോടിയിലധികം രൂപയുടെ ക്രമക്കേട് ബാങ്കില്‍ നടന്നതായാണ് ഇ ഡിയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group