തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ആയിരുന്ന ടി എം മുകുന്ദന്‍ (59 ) ആണ് ആത്മഹത്യ ചെയ്തത്. 80 ലക്ഷം രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് മുകുന്ദന് ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിനുശേഷമാണ് ആത്മഹത്യ.

അതേസമയം, കരുവന്നൂരില്‍ നിന്നും പുറത്തുവരുന്നത് തട്ടിപ്പുകളുടെ പുത്തന്‍ രീതിയാണ്. വായ്പയ്ക്ക് അപേക്ഷ പോലും സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും ലോണ്‍ നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ലോണിന് അപേക്ഷിക്കാത്ത 5 പേര്‍ക്കും കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നു വായ്പ കിട്ടി. അതും 50 ലക്ഷം രൂപ വീതം. ശിവരാമന്‍, അരവിന്ദാക്ഷന്‍, രമണി, നിഷ, ശ്രീദീപ് എന്നീ പേരുകള്‍ മാത്രമേ ബാങ്ക് രേഖകളിലുള്ളൂ. ഈ പേരുകള്‍ മറയാക്കി പ്രതികള്‍ തന്നെ ബാങ്കില്‍ നിന്നു പണം തട്ടി എന്നാണ് വിലയിരുത്തല്‍. 16 പേര്‍ക്ക് 50 ലക്ഷം വീതം നല്‍കിയത് അപേക്ഷ മാത്രം പരിഗണിച്ചാണെങ്കില്‍ 5 വായ്പകള്‍ പാസാക്കിയത് അപേക്ഷ പോലുമില്ലാതെയാണ്.

സഹകരണ ബാങ്കില്‍ നടന്നത് മുന്നൂറ് കോടിയുടെ തട്ടിപ്പാണെന്നാണ് വിവരം. അഞ്ചുവര്‍ഷത്തിനിടെ നടന്നത് 300 കോടിയുടെ തിരിമറി. സംസ്ഥാനത്ത് സിപിഎം നയിക്കുന്ന ബാങ്കില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. ഈടില്ലാതെയും ഒരു ഈടിന്മേല്‍ ഒന്നിലധികം വായ്പ നല്‍കിയുമാണ് തട്ടിപ്പ് നടത്തിയത്. ബാങ്കിലെ ജീവനക്കാര്‍ക്ക് സാധാരണ സഹകരണബാങ്കുകളില്‍ അംഗത്വം നല്‍കാറില്ല. എന്നാല്‍, ഇവിടെ നേരെ മറിച്ചായിരുന്നു. ജീവനക്കാര്‍ക്ക് ‘സി’ ക്ലാസ് യോഗ്യത നല്‍കി അംഗത്വം നല്‍കി. വായ്പ അനുവദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക