തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ കേരള ബാങ്ക് ഇടപെടും. നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ടെന്നും,നൂറു കോടി രൂപയുടെ ധനസഹായ അപേക്ഷ കേരള ബാങ്കിന്റെ പരിഗണനയിലാണെന്നും വൈസ് ചെയര്‍മാന്‍ എം കെ കണ്ണന്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ചുവര്‍ഷമെടുക്കുമെന്നും, കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പ്രതികളായ സിപിഎം അംഗങ്ങള്‍ക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗം ചേരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കേസിലെ നാല് പ്രതികളെ ക്രൈം ബ്രാഞ്ച് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും സി.പി.എം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ ടി.ആര്‍.സുനില്‍ കുമാര്‍, മുന്‍ മാനേജരും പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി അംഗവുമായ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റും തൊടുപറമ്ബ് ബ്രാഞ്ച് അംഗവുമായ സി.കെ. ജില്‍സ്, കമ്മിഷന്‍ ഏജന്റ് എ.കെ. ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക