കാസര്‍കോഡ്: കര്‍ണാടകം വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തികടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്ലാത്തവരെ തടയാനാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദ്ദേശം. അതിര്‍ത്തിയിലെ പരിശോധന ഇന്നു മുതല്‍ തന്നെ കര്‍ശനമാക്കിട്ടുണ്ട്. കെ എസ് ആര്‍ ടി സി ബസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് യാത്രക്കാര്‍ക്ക് ഇളവുണ്ട്.

കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ കര്‍ണാടകം അതിര്‍ത്തിയിലെ റോഡുകളില്‍ ഗതാഗതം തടഞ്ഞത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.റോഡുകള്‍ അടച്ചതിനാല്‍ ചികിത്സ ലഭിക്കാതെ നിരവധി പേരാണ് വടക്കന്‍ കേരളത്തില്‍ മരിച്ചത്. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പേരില്‍ അടുത്തിടെയും കര്‍ണാടകം നിയന്ത്രണം കര്‍ശനമാക്കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2