ബം​ഗളൂരു: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും, സിനിമ ശാലകളും തുറന്ന് പ്രവര്‍ത്തിക്കാം.

ജൂലായ് 19 മുതലാണ് ഈ ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. ബിരുദ, ബിരുദാനന്തര ക്ലാസുകള്‍ക്കായി കോളജുകള്‍ തുറക്കാനാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം സിനിമ ശാലകളില്‍ പകുതി പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി നല്‍കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അതോടൊപ്പം രാത്രി മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയായിരിക്കും ഇനി മുതല്‍ രാത്രികാല കര്‍ഫ്യൂ. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു മീറ്റിങ്ങിന് ശേഷമാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക