മംഗളൂരു: കര്‍ണാടകത്തില്‍ ഒരു വര്‍ഷത്തിനിടെ പൊലീസ് പിടികൂടിയ അമ്ബത് കോടിയിലധികം വിലവരുന്ന മയക്കുമരുന്ന് നശിപ്പിച്ചു. ലോക ലഹരിമരുന്നുവിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തുടനീളം കോടതിയുടെ അനുമതിയോടെയാണ് മയക്കുമരുന്ന് നശിപ്പിച്ചത്. ഒരു വര്‍ഷത്തിനിടെ 4066 കേസുകളിലായി പിടിച്ചെടുത്ത 502301619 രൂപയുടെ ലഹരി മരുന്നുകളാണ് വിവിധ ജില്ലാ, കമീഷണറേറ്റ് പരിധിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കത്തിച്ചുകളഞ്ഞത്. 5291 പ്രതികളാണ് ഈ കാലയളവില്‍ അറസ്റ്റിലായത്.

23829.266 കിലോ കഞ്ചാവ്, 34.4 കിലോ പൊപ്പി, ഒരു കിലോ ബ്രൗണ്‍ ഷുഗര്‍, 161.34 കിലോ ഒപിയം, 278 ഗ്രാം ഹെറോയിന്‍, 6.15 കിലോ ഹാഷിഷ്, 5.262 കിലോ ചരസ്, 7 ഗ്രാം കൊക്കൈന്‍, .68 ഗ്രാം എംഡിഎംഎ പൗഡര്‍ , 919 എംഎഡിഎംഎ ഗുളികകള്‍, 1298 എല്‍എസ്ഡി സ്ട്രിപ്പുകള്‍, .209 ഗ്രാം ആംപ്റ്റമയിന്‍ എന്നിവയാണ് നശിപ്പിച്ചത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളില്‍ 1.38 കോടിയുടെ മയക്കുമരുന്നുകളാണ് കത്തിച്ചത്. എന്നാല്‍ പിടികൂടിയതില്‍ കോടികളുടെ മയക്കുമരുന്ന് ഇനിയും സംസ്ഥാനത്തുണ്ട്. കേസ് അവസാനിക്കുന്ന മുറയ്ക്ക് കോടതിയുടെ അനുമതിയോടെ ഇവയും നശിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക