ബെംഗളുരു: കര്‍ണാടക ബിജെപിയുടെ മുഖ്യ മന്ത്രി ബി എസ് യെദിയൂരപ്പ രാജി വച്ചു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികച്ചടങ്ങുകള്‍ക്ക് ഒടുവിലാണ് തൊണ്ടയിടറി വികാരാധീനനായി യെദിയൂരപ്പ സ്വയം രാജി പ്രഖ്യാപിച്ചത്. താന്‍ രാജിക്കത്ത് നല്‍കുകയാണെന്നും, ഗവര്‍ണറെ കാണുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. ഇനി ആരാകും കര്‍ണാടക മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ബിജെപി കേന്ദ്രനേതൃത്വം അന്തിമതീരുമാനമെടുക്കും.

സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷത്തെ പ്രോഗ്രസ് കാര്‍ഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവില്‍ യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഈ രാജി പ്രഖ്യാപനം നേരത്തേ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

പാര്‍ട്ടിക്കുള്ളിലുള്ള അധികാരവടംവലികള്‍ക്കും പരസ്യപ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ഇത് നാലാം തവണയാണ് അധികാരകാലാവധി പൂര്‍ത്തിയാക്കാനാവാതെ, ബി എസ് യെദിയൂരപ്പ വിധാന്‍ സൗധയുടെ പടിയിറങ്ങുന്നത്.

തൊണ്ടയിടറിയാണ് യെദിയൂരപ്പ സംസാരിച്ചത്. ”ബിജെപിക്ക് വേണ്ടി സമ്മര്‍പ്പിച്ച ജീവിതമാണ് തന്‍റേത്. സ്ഥാനമാനങ്ങള്‍ അല്ല, പാര്‍ട്ടിയാണ് തനിക്ക് വലുത്. വാജ്പേയി മുതല്‍ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീര്‍വാദം ലഭിച്ച നേതാവാണ് താന്‍. പാര്‍ട്ടിയിലെ മുതിര്‍ന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു. നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ല”, എന്ന് യെദിയൂരപ്പ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക