കൊച്ചി : മാണി.സി.കാപ്പന്‍ എല്‍ഡിഎഫ് വിട്ടു. താനും തന്നോടൊപ്പം നില്‍ക്കുന്നവരും യുഡിഎഫിലേക്ക് എത്തുമെന്നും അദ്ദേഹം നെടുമ്പോശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപി ഏത് മുന്നണിക്കൊപ്പമാണെന്ന് കേന്ദ്രനേതൃത്വം ഇന്ന് അറിയിക്കും. തീരുമാനം തനിക്ക് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ ഭാവികാര്യങ്ങള്‍ അപ്പോള്‍ തീരുമാനിക്കും.

നാളെ പ്രതിപക്ഷ നേതാവ് നയിക്കുന്ന ഐശ്വര്യകേരള യാത്രയില്‍ പങ്കെടുത്ത് ശക്തി തെളിയിക്കും.കൂടെയുള്ളവരെ യാത്രയില്‍ അണിനിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഴു ജില്ലാ പ്രസിഡണ്ടുമാരുടെയും 17 സംസ്ഥാന ഭാരവാഹികളിൽ 9 പേരുടെയും പിന്തുണ ഏഴു ജില്ലാ പ്രസിഡണ്ടുമാരുടെയും 17 സംസ്ഥാന ഭാരവാഹികളിൽ 9 പേരുടെയും പിന്തുണ തനിക്കുണ്ടെന്ന് മാണി സി കാപ്പൻ അവകാശപ്പെട്ടു.

കാപ്പൻറെ ആക്ഷേപം ന്യായമെന്ന് പ്രഫുൽ പട്ടേൽ; തീരുമാനം നീട്ടി ശരത്പവാർ.

മാണി സി കാപ്പനോടും, എൻസിപി യോടും ഇടതുമുന്നണി സ്വീകരിച്ച നിലപാട് രാഷ്ട്രീയ മര്യാദ അല്ല എന്ന് പട്ടേൽ ശരത് പവാറിനെ ധരിപ്പിച്ചു. എന്നാൽ മുന്നണി വിടുന്നതിനുള്ള അന്തിമതീരുമാനം രണ്ട് ദിവസം കൂടി നീട്ടി വെച്ചിരിക്കുകയാണ് ശരദ്പവാർ. ദേശീയതലത്തിൽ ഇടതു കക്ഷികളുമായുള്ള ഊഷ്മാവ് ബന്ധമാണ് അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നത്. കേരളത്തിലെ സിപിഎം നേതൃത്വത്തോട്, അവരുടെ നിലപാടുകളോട് പവാറിനും കടുത്ത അസംതൃപ്തി ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2