തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാപ്പ കേസില്‍ ജയിലിലായിരുന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളില്‍ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച്‌ ഒളിവിലായിരുന്നു ഇയാള്‍. ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. വിയ്യൂര്‍ ജയിലില്‍ തടവിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഹോളോ ബ്രിക്സ് നിര്‍മ്മാണ ശാലയില്‍ തങ്ങുകയായിരുന്ന അനീഷിനെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം.കാട്ടാക്കട ഡി.വൈ.എസ്‍.പി സ്ഥലത്തെത്തി പരിശോധന നടത്തി. ഹോളോ ബ്രിക്‌സ് കടയ്ക്കുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക