മ​ട്ട​ന്നൂ​ര്‍ : ക​ല്ലൂ​ര്‍ മ​ഹാ​വി​ഷ്ണു​ക്ഷേ​ത്ര​ത്തി​ല്‍ വ​ന്‍ ക​വ​ര്‍ച്ച. വി​ഗ്ര​ഹ​ത്തി​ല്‍ അ​ണി​ഞ്ഞ മാ​ല, പ​ത​ക്കം, ഓ​ഫി​സി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നി​ത്യ​നി​ദാ​ന കി​രീ​ട​ങ്ങ​ള്‍ എ​ന്നി​വ ന​ഷ്​​ട​പ്പെ​ട്ടി​ട്ടു​ണ്ട്. മട്ടന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിൻറെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
ക്ഷേ​ത്ര​ത്തി​ലെ ശ്രീ​കോ​വി​ൽ, ചു​റ്റ​മ്പ​ലം, അ​ഗ്ര​ശാ​ല, വ​ഴി​പാ​ട് കൗ​ണ്ട​ർ എ​ന്നി​വ​യു​ടെ​യും പൂ​ട്ട് ത​ക​ർ​ത്തു അ​ക​ത്തു​ക​യ​റിയും ഭ​ണ്ഡാ​ര​ങ്ങ​ൾ പൊ​ളി​ച്ചു​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ത്താ​നെ​ത്തി​യ പൂ​ജാ​രി​യും വ​ഴി​പാ​ട് കൗ​ണ്ട​ർ ജീ​വ​ന​ക്കാര​നു​മാ​ണ് ശ്രീ​കോ​വി​ലി​ന്‍റേ​തു​ൾ​പ്പെ​ടെ വാ​തി​ൽ തു​റ​ന്നി​ട്ട​നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്നു ക്ഷേ​ത്രം ഭാ​ര​വാ​ര​വാ​ഹി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ.​വി.​രാ​മ​ച​ന്ദ്ര​ൻ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യ​മാ​യി​രു​ന്നു.
ശ്രീ​കോ​വി​ലി​നു​ള്ളി​ൽ വി​ഗ്ര​ഹ​ത്തി​ൽ ചാ​ർ​ത്തി​യ സ്വ​ർ​ണ​പ്പ​ത​ക്ക​വും മൂ​ന്ന് വെ​ള്ളി കി​രീ​ട​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലൂ​ടെ ക​യ​റി​യ മോ​ഷ്ടാ​ക്ക​ൾ ചു​റ്റ​മ്പ​ല​ത്തി​ന്‍റെ വാ​തി​ലി​ന്‍റെ പൂ​ട്ട് പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​യ​റി​യ​ത്. ശ്രീ​കോ​വി​ലി​ൽ​നി​ന്ന് എ​ട്ടു​ഗ്രാം വ​രു​ന്ന സ്വ​ർ​ണ​പ്പ​ത​ക്ക​വും വെ​ള്ളി മാ​ല​യും ഒ​രു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന ഒ​രു കി​ലോ​യു​ടെ ക​ല്ലു പ​തി​ച്ച വെ​ള്ളി കി​രീ​ടം, 600 ഗ്രാ​മി​ന്‍റെ അ​യ്യ​പ്പ​ന്‍റെ വെ​ള്ളി കി​രീ​ടം, 500 ഗ്രാ​മി​ന്‍റെ ഗ​ണ​പ​തി​യു​ടെ വെ​ള്ളി കി​രീ​ടം, മേ​ശ​യി​ൽ സൂ​ക്ഷി​ച്ച 25,000 രൂ​പ തു​ട​ങ്ങി​യ​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.
സംഭവത്തിൽ പോ​ലീ​സ് ക്ഷേ​ത്ര​ത്തി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് കെ.​വി.​രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2