കണ്ണൂര്‍: കണ്ണൂരില്‍ കഞ്ചാവും ആയുധങ്ങളുമായി യുവാവ് പിടിയില്‍. തോക്കും കഞ്ചാവും കത്തിയുമായി കണ്ണൂര്‍ സ്വദേശിയായ ഉഷസ് വീട്ടില്‍ കെ.ജയേഷാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്.

500 ഗ്രാം കഞ്ചാവ്, നാടന്‍ തോക്ക്, ഗൂര്‍ഖ കത്തി എന്നിവയാണ് എക്സൈസ് ജയേഷിന്‍റെ കൈയ്യില്‍ നിന്നും പിടികൂടിയത്. സര്‍ക്കിള്‍ ഇസ്പെക്ടര്‍ കെ.സുദേവന്‍റെയും പ്രിവന്‌റീവ് ഓഫീസര്‍ സി വി ദിലീപിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും കഞ്ചാവുമായി യുവാവ് പിടിയിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക