കാബൂള്‍: അഫ്​ഗാനിസ്​താന്‍ നഗരമായ കാന്തഹാറും പിടിച്ചെടുത്തുവെന്ന്​ അവകാശപ്പെട്ട്​ ​താലിബാന്‍. അഫ്​ഗാന്‍ സേനക്ക്​ കനത്ത തിരിച്ചടി നല്‍കുന്നതാണ്​ താലിബാന്‍ മുന്നേറ്റം. കാന്തഹാറിലെ ഗവര്‍ണര്‍ ഓഫീസ്​ താലിബാന്‍ പിടിച്ചെടുത്തുവെന്ന്​ ദൃക്​സാക്ഷികളെ ഉദ്ധരിച്ച്‌​ അസോസിയേറ്റ്​ പ്രസ്​ റിപ്പോര്‍ട്ട്​ ചെയ്​തു. അതേസമയം, അഫ്​ഗാന്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

നഗരവാസികള്‍ താലിബാന്‍ നിയന്ത്രണമേറ്റെടുത്തതായി സ്ഥിരീകരിച്ചുവെന്ന്​ എ.എഫ്​.പി റിപ്പോര്‍ട്ട്​ ചെയ്​തു. അഫ്​ഗാനി​െല 34 പ്രവിശ്യകളുടെ 11 തലസ്ഥാന നഗരങ്ങളെങ്കിലും താലിബാന്‍ പിടിച്ചെടുത്തിരുന്നു. താലിബാന്‍ അധികാരം പിടിക്കുന്ന 12ാമത്തെ നഗരമാണ്​ കാന്തഹാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഗ​സ്​​നി പ്ര​വി​ശ്യ ത​ല​സ്​​ഥാ​ന​മാ​യ ഗ​സ്​​നി​യും താ​ലി​ബാ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. ത​ല​സ്​​ഥാ​ന​മാ​യ കാ​ബൂ​ളി​ല്‍​നി​ന്ന്​ 130 കി.​മീ അ​ക​ലെ​യാ​ണി​ത്. കാ​ബൂ​ളി​നും കാ​ന്ത​ഹാ​റി​നു​മി​ട​ക്കു​ള്ള ഹൈ​വേ​യാ​ണ്​ ഗ​സ്​​നി.

ക​ന​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ല്‍ ഇ​വി​ട​ത്തെ സ​ര്‍​ക്കാ​ര്‍ ആ​സ്​​ഥാ​ന​ങ്ങ​ള്‍ താ​ലി​ബാ​ന്‍ പി​ടി​ച്ചെ​ടു​ത്തു. രാ​ജ്യം മു​ഴു​വ​ന്‍ കീ​ഴ​ട​ക്കാ​ന്‍ സം​ഘം ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ, അ​ധി​കാ​രം പ​ങ്കു​വെ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി സ​ര്‍​ക്കാ​ര്‍ രം​ഗ​ത്തു​വ​ന്ന​താ​യി അ​ല്‍​ജ​സീ​റ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക