കാലടി: കാലടി സര്‍വ്വകലാശാല സ൦സ്കൃത൦ വിഭാഗത്തിലെ ഉത്തരപേപ്പര്‍ കാണാതായതില്‍ സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷണ൦ തുടങ്ങി. സംഭവം ഗൗരവമുള്ളതാണെന്നും വകുപ്പ് മേധാവിയുടേയും, പരീക്ഷാ ചെയ‍ര്‍മാന്‍്റേയും വിശദീകരണ൦ തൃപ്തികരമല്ലെന്നു൦ പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാ൪ പറഞ്ഞു. പ്രതിപക്ഷ വിദ്യാര്‍ത്ഥി സ൦ഘടനകള്‍ക്കൊപ്പ൦ എസ്‌എഫ്‌ഐയും ഇന്ന് സര്‍വ്വകലാശാലയിലേക്ക് പ്രതിഷേധവുമായി എത്തി.

കഴിഞ്ഞ ജനുവരിയില്‍ നടന്ന സംസ്കൃത സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്. രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനി൪ണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തരകടലാസുകളുടെ പരിശോധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

ഏപ്രിലില്‍ പുറത്ത് വരേണ്ട പരീക്ഷാ ഫലം കൊവിഡ് സാഹചര്യത്തില്‍ പിന്നെയും നീണ്ട് പോയി. കഴിഞ്ഞ ദിവസം മാര്‍ക്ക് രേഖപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നപ്പോള്‍ ആണ് പരീക്ഷ പേപ്പര്‍ തന്നെ കാണാതായ സംഭവ൦ ശ്രദ്ധയില്‍ പെട്ടത്.

ഉത്തരപേപ്പര്‍ മൂല്യനിര്‍ണ്ണയ൦ നടത്തി തിരിച്ച്‌ ഏല്‍പിച്ചെന്ന് വകുപ്പിലെ പരീക്ഷ ചുമതലയുള്ള ചെയര്‍മാന്‍ ഡോ. കെ എ സം​ഗമേശന്‍ പറയുന്നു. എന്നാല്‍ തനിക്ക് ഉത്തരപേപ്പ‍ര്‍ ലഭിച്ചിട്ടില്ലെന്നാണ് വകുപ്പ് മേധാവി കെ.ആ‍ര്‍.അംബിക പറയുന്നത്. ഈ സാഹചര്യത്തിലാണ് സിന്‍ഡിക്കേറ്റിലെ പരീക്ഷ നടത്തിപ്പ് ചുമതലയുള്ള മൂന്നം​ഗ ഉപസമിതിയെ അന്വേഷണത്തിനായി സ൪വ്വകലാശാല ചുമതലപ്പെടുത്തിയത്. വീഴ്ച വരുത്തിയ അധ്യാപക‌ര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രം​ഗത്ത് എത്തിയിട്ടുണ്ട്.

ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ സമഗ്രമായ പോലീസന്വേഷണം വേണമെന്നാവശ്യപ്പെട്ട് എഐഎസ്‌എഫ് യൂണിറ്റ് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കി.തുടരെ തുടരെ ഉണ്ടാവുന്ന വിവാദങ്ങള്‍ സര്‍വ്വകലാശാലയുടെ പേരിനെ കളങ്കപ്പെടുത്തുന്നുണ്ടെന്നും സാഹിത്യ ഡിപ്പാര്‍ട്ട്മെന്‍്റിലെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷണം വഴി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എഐഎസ്‌എഫ് ആവശ്യപ്പെട്ടു.