കൈപ്പുഴ: കൈപ്പുഴയിൽ വീടിന്റെ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. കൈപ്പുഴ മാന്തുരുത്തി ഗ്രേസിയുടെ പുരയിടത്തിൽ നിന്നാണ് ഇന്നലെ വൈകുന്നേരത്തോടെ  പെരുമ്പാമ്പിനെ പിടികൂടിയത്.  

തൊഴിലുറപ്പ്  തൊഴിലാളികളായ സ്ത്രീകൾ പറമ്പിൽ പണിയെടുത്തു കൊണ്ടിരിക്കെ പുല്ലുപിടിച്ചു കിടന്ന തടികൾക്കിടയിൽ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവർ വ ആദ്യം വിട്ടുകാരെയും പിന്നിട് വാർഡ് മെമ്പർ മിനി കുഞ്ഞുമോനെ വിവരം അറിക്കുകയായിരുന്നു.തുടർർന്ന് മെമ്പർ സ്ഥലത്തെത്തി നീണ്ടൂരിൽ തന്നെയുള്ള  പാമ്പുപിടുത്തക്കാരൻ സോമൻ ആചാരിയെ വിവരം അറിയിച്ചു.  സോമൻ ആചാരിയും മകൻ പ്രമോദും സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയിരുന്നു. എട്ടടി നീളവും മുപ്പത് കിലോയും പാമ്പിനുണ്ടെന്ന് സോമൻ ആചാരി പറഞ്ഞു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പാമ്പിനെ വനം വകുപ്പിന് കൈ മാറി. പിന്നിട് കോട്ടയം വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പാമ്പിനെ ഏറ്റു വാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2