അസംബ്ലി തെരഞ്ഞെടുപ്പിനു മുമ്പാണ് കെ വി തോമസ് പാർട്ടി വിടുമെന്ന സമ്മർദ്ദം ഉയർത്തി കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനം കൈക്കലാക്കിയത്. എന്നാൽ പദവിയിൽ നാലുമാസം പോലും തികയുന്നതിനു മുമ്പ് കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ തെറിപ്പിച്ചിരിക്കുകയാണ്. പുതിയ കെപിസിസി അദ്ധ്യക്ഷനെ പ്രഖ്യാപിച്ചതിനൊപ്പം മൂന്ന് വർക്കിംഗ് പ്രസിഡണ്ടുമാരെയും പ്രഖ്യാപിച്ചു. മുൻ വർക്കിംഗ് പ്രസിഡൻറുമാരുടെ കൂട്ടത്തിൽ ദളിത് പ്രാതിനിധ്യം വേണ്ടതു കൊണ്ടു മാത്രം കൊടിക്കുന്നിൽ സുരേഷ് പദവി നിലനിർത്തി. സ്ഥാനമൊഴിയുന്ന കെവി തോമസ് യുഡിഎഫ് കൺവീനർ പദവി ലക്ഷ്യമിടുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻറെ സമ്മർദ്ദത്തിനു വഴങ്ങേണ്ട എന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നിലപാട്.

കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി തനിക്ക് ഭാവിയില്ല എന്നു മനസ്സിലാക്കിയ മുതിർന്ന നേതാവ് എൻസിപിയിൽ ചേക്കേറി ഭാഗ്യാന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് ഇപ്പോൾ ഉള്ളത് എന്നാണ് രാഷ്ട്രീയവൃത്തങ്ങളിൽ സംസാരം. എൻസിപി സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോയുടെ പാത പിന്തുടർന്ന് എൻസിപിയിൽ എത്തി പാർട്ടി സംസ്ഥാന ഉപാധ്യക്ഷ പദവിയാണ് തോമസ് മാഷ് ലക്ഷ്യമിടുന്നത്. ഇടതുപക്ഷ സഹവർത്തിത്വം ഏതെങ്കിലും പാർലമെൻററി പദവികളിലേക്ക് ഭാവിയിൽ വഴിയൊരുക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. പി സി ചാക്കോയുമായി പ്രാഥമിക ചർച്ചകൾ കഴിഞ്ഞു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

2019ലെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിയായ കെ വി തോമസിന് പാർട്ടി സീറ്റ് നിഷേധിച്ചു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൻറെ കാലത്ത് നരേന്ദ്ര മോദിയെ ചില പൊതുവേദികളിൽ പുകഴ്ത്തി പറഞ്ഞതാണ് കെ വി തോമസിന് വിനയായത്. ഒരുകാലത്ത് സോണിയഗാന്ധിയുടെ വിശ്വസ്തനായിരുന്ന ഈ നേതാവ് അതോടുകൂടി ഹൈക്കമാൻഡിന് അനഭിമതനായി. കെ വി തോമസ് ബിജെപിയിലേക്ക് പോകുമെന്ന് പ്രചരണം ആ നാളുകളിൽ സജീവമായിരുന്നു.

സംസ്ഥാന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി കെ വി തോമസ് തനിക്ക് പാർട്ടിയിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ല എന്ന് പരസ്യപ്രഖ്യാപനം നടത്തുകയുണ്ടായി. ഇടതുപക്ഷവുമായി അദ്ദേഹം പ്രാഥമിക ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകളും അതിനോടനുബന്ധിച്ച് പുറത്തുവന്നു. എറണാകുളം നിയോജക മണ്ഡലത്തിൽ കെ വി തോമസ് ഇടതു സ്വതന്ത്രനായി മത്സരിക്കാനുള്ള സാധ്യതകളും അന്ന് ചർച്ചാവിഷയമായിരുന്നു. എന്നാൽ കോൺഗ്രസ് നേതൃത്വം ഇടപെട്ട് എഴുതി തോമസിനെ കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ആയി പ്രഖ്യാപിക്കുകയായിരുന്നു.

ഒരുകാലത്ത് കെ കരുണാകരനെ ഏറ്റവും വിശ്വസ്തനായിരുന്ന അനുയായിയായിരുന്നു കെ വി തോമസ്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയായിരുന്ന ഇദ്ദേഹം പിന്നീട് എംഎൽഎ, സംസ്ഥാന മന്ത്രിസഭയിലെ അംഗം, എം പി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ ദീർഘകാലം പാർലമെൻററി പദവികളിൽ പ്രാധിനിധ്യം ലഭിച്ച ആളാണ്. ഇനിയും തലമുറ മാറ്റത്തിന് തടസ്സം നിൽക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരുടെ വിലപേശലുകൾക്ക് വഴങ്ങേണ്ടി ഇല്ല എന്ന് തന്നെയാണ് രാഹുൽഗാന്ധിയും സോണിയാഗാന്ധിയും കൈക്കൊള്ളുന്ന ഉറച്ച നിലപാട് എന്നുവേണം മനസ്സിലാക്കാൻ. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിനെയും കെപിസിസി അധ്യക്ഷനെയും ഹൈക്കമാൻഡ് നിയമിച്ചിരിക്കുന്നത്. ഗ്രൂപ്പ് നേതൃത്വങ്ങൾ ഉൾപ്പെടെ ഒരുവിധ വില വേദനകൾക്കും നിന്നുകൊടുക്കാതെ പുസ്തക വികാരം ഉൾക്കൊണ്ട് മുന്നോട്ടുപോകാൻ തന്നെയാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ദേശീയതലത്തിൽ നടത്താതെ പോയ തലമുറ മാറ്റം സംസ്ഥാന തലത്തിൽ സാധ്യമാക്കി ശക്തമായ തിരിച്ചുവരവിന് ശ്രമിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക