തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോ​കാ​യു​ക്ത വിധിക്കെതിരെ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ഹൈകോടതിയില്‍ ഹരജി നല്‍കി. സ്വജനപക്ഷപാതം നടത്തിയെന്ന വിധി റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈകോടതിയുടെ അവധിക്കാല ബെഞ്ച് ഹരജി നാളെ പരിഗണിക്കും.ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ര്‍​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നാണ് ലോ​കാ​യു​ക്ത വിധിച്ചത്. ജ​ലീ​ല്‍ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ന്‍ യോ​ഗ്യ​ന​ല്ലെ​ന്നും ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ണ്‍ അ​ല്‍ റ​ഷീ​ദ്​ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച്​ വി​ധി​ച്ചത്.

ബ​ന്ധു​വാ​യ കെ.​ടി. അ​ദീ​ബി​നെ മ​ന്ത്രി ജ​ലീ​ല്‍ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​ന്‍ ജ​ന​റ​ല്‍ മാ​നേ​ജ​രാ​യി വ​ഴി​വി​ട്ട രീ​തി​യി​ല്‍ നി​യ​മി​ച്ചെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി വി.​കെ. മു​ഹ​മ്മ​ദ്​ ഷാ​ഫി സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി​യി​ലായിരുന്നു വിധി.

മ​ന്ത്രി​യെ​ന്ന നി​ല​യി​ല്‍ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നാണ്​ ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചത്. ജ​ലീ​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി യു​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. നി​യ​മ​നം സം​ബ​ന്ധി​ച്ച്‌​ വി​വാ​ദ​മു​യ​ര്‍​ന്ന​തി​നെ ​തു​ട​ര്‍​ന്ന് അ​ദീ​ബ് ന​വം​ബ​ര്‍ 12ന്​ ​രാ​ജി​വെ​ച്ചി​രു​ന്നു. സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ലെ മാ​നേ​ജ​ര്‍ പ​ദ​വി​യി​ലി​രി​ക്കു​മ്ബോ​ഴാ​ണ്​ അ​ദീ​ബി​നെ ഡെ​പ്യൂ​േ​ട്ട​ഷ​നി​ല്‍ ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ര്‍​പ​റേ​ഷ​നി​ല്‍ ജ​ന​റ​ല്‍ മാ​നേ​ജ​റാ​യി നി​യ​മി​ച്ച​ത്. ഇൗ ​പ​ദ​വി​യി​ലേ​ക്ക്​ അ​ദീ​ബ് ഉ​ള്‍​പ്പെ​ടെ ഏ​ഴ്​ അ​പേ​ക്ഷ​ക​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും 2016 ഒ​ക്‌​ടോ​ബ​ര്‍ 26ന് ​ന​ട​ന്ന ഇ​ന്‍​റ​ര്‍​വ്യൂ​വി​ല്‍ മൂ​ന്നു​പേ​രേ പ​ങ്കെ​ടു​ത്തു​ള്ളൂ. അ​ദീ​ബി​ന് ബി.​ടെ​ക്കും പി.​ജി.​ഡി.​ബി.​എ​യും ആ​യി​രു​ന്നു യോ​ഗ്യ​ത. അ​ദീ​ബാ​യി​രു​ന്നു അ​പേ​ക്ഷ​ക​രി​ല്‍ യോ​ഗ്യ​നാ​യ ഏ​ക വ്യ​ക്തി എ​ന്നാ​യി​രു​ന്നു ലോ​കാ​യു​ക്ത​യി​ല്‍ മ​ന്ത്രി ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. ഇത്​ തൃ​പ്തി​ക​ര​മ​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2