കണ്ണൂര്‍: കേരള മന്ത്രിസഭയിലെ ആദ്യ വിക്കറ്റ് 90 ദിവസത്തിന് ഉള്ളില്‍ വീഴുമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. അത് ആര് ആണെന്ന് ഇപ്പോള്‍ പറയുന്നില്ലെന്നും വഴിയേ കാണാമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ സി.പി.എം. ബന്ധം അന്വേഷിക്കണം എന്ന ആവശ്യം ഉന്നയിച്ച്‌ യുവമോര്‍ച്ച ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ വിമാനത്താവളം സി.പി.എമ്മിനു ബന്ധമുള്ള കള്ളക്കടത്തുകാര്‍ക്ക് വിഹരിക്കാനുള്ള കേന്ദ്രമായി മാറിയെന്നും അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക