കെ സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്തു നിന്നും മാറ്റണമെന്ന നില്‍പാടില്‍ ഉറച്ച്‌ ആര്‍എസ്‌എസ്. ഇപ്പോഴത്തെ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ആര്‍എസ്‌എസ് വ്യക്തമാക്കി.

ആര്‍എസ്‌എസുമായുള്ള ഭിന്നത എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ സംസ്ഥാന ഘടകത്തിന് ദേശീയനേതൃത്വം നിര്‍ദേശം നല്‍കി. പരസ്പരം പഴിചാരി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് ദേശീയ നേതൃത്വം വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാന ബിജെപിയില്‍ അടിമുടി മാറ്റം വേണമെന്ന് നിരീക്ഷക സമിതി റിപ്പോര്‍ട്ടിലും ആവശ്യപ്പെടുന്നു. കാമരാജ് പദ്ധതി നടപ്പാക്കണമെന്നും, നേതാക്കള്‍ ഒന്നടങ്കം രാജി വെക്കണമെന്നും നിരീക്ഷക സമിതിയും അവശ്യപ്പെട്ടു.