തിരുവനന്തപുരം: ഡോളർ കടത്തിൽ പ്രതിയാക്കുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആകുമെന്ന് കെ സുധാകരൻ. മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.ഡോളർ കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി ഗൗരവകരമെന്ന് കെ സുധാകരൻ. സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന്​ സുധാകരന്‍ ആവശ്യപ്പെട്ടു.

സ്വപ്​ന മുഖ്യമന്ത്രിയെ അനധികൃതമായി സഹായിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും ബി.ജെ.പിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഡോളര്‍ കടത്ത്​ കേസില്‍ മുഖ്യമന്ത്രിക്കെതിരായ സ്വപ്​നയുടെ മൊഴി പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ സുധാകരന്‍റെ വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക