കണ്ണൂർ: കോ​ണ്‍​ഗ്ര​സ്​ സ്ഥാ​നാ​ര്‍​ഥി​യെ​ന്ന​നി​ല​യി​ല്‍ കെ​പി​സി​സി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഒ​രു മ​റു​പ​ടി പ​റ​യാ​ന്‍ ​പോ​ലു​മു​ള്ള മ​ര്യാ​ദ മു​ന്‍ കെപി​സി​സി പ്ര​സി​ഡ​ന്റ് കാട്ടിയില്ലെന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ പ്രസ്താവനയില്‍ ഇടപെട്ട് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ധര്‍മജനെ നേരിട്ടു വിളിച്ച്‌ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞെന്ന് സുധാകരന്‍ പറഞ്ഞു.

ധര്‍മജന്‍ പറഞ്ഞ പല കാര്യങ്ങളിലും വസ്തുതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കാന്‍ സാധിച്ചു. കാര്യങ്ങള്‍ വ്യക്തമായി പരിശോധിച്ച്‌ ഉചിതമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

കോ​ണ്‍​ഗ്ര​സി​ല്‍​ നി​ന്ന്​ നീ​തി​ കി​ട്ടു​ക എ​ന്ന​ത് വ​ള​രെ ബു​ദ്ധി​മു​ട്ടാ​ണെ​ന്നും ഇടതുപക്ഷമായിരുന്നെങ്കില്‍ പരാതി പരിശോധിച്ച്‌ വേണ്ട നടപടി എടുക്കുമായിരുന്നുവെന്നും ധര്‍മജന്‍ ഒരു ചാനല്‍ പരിപാടിയില്‍ പറഞ്ഞിരുന്നു. ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫണ്ട് വിവാദമാണ് ധര്‍മജന്‍ പ്രധാനമായും ഉയര്‍ത്തിയത്.