മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജാതീയ പരാമര്‍ശത്തെ ന്യായീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിച്ചില്ല, ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച്‌ പറയുന്നത് എങ്ങനെ അപമാനമാകുമെന്നും സുധാകരന്‍ ചോദിച്ചു. വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് പറഞ്ഞ ഷാനിമോള്‍ ഉസ്മാനെതിരെയും കെ.സുധാകരന്‍ രൂക്ഷ വിമര്‍ശനം നടത്തി.

സിപിഎം നേതാക്കള്‍ക്ക് പോലുമില്ലാത്ത എന്ത് പ്രയാസമാണ് ഷാനിമോള്‍ ഉസ്മാന്. ഷാനിമോള്‍ക്കെതിരെ കെപിസിസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു. കെ സുധാകരനുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തി. കെ.സി വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കണ്ണൂരില്‍ കെ.സുധാകരന്‍ പറഞ്ഞത്. ചെത്തുകാരന്‍റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ പറഞ്ഞു. തലശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്‍റെ വിവാദ പ്രസംഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2