കൊല്ലം: കെഎസ്‌യുവിന്റെ പരീക്ഷാ ബഹിഷ്‌കരണ സമരത്തിനിടെ പൊലീസുമായി ഏറ്റുമുട്ടല്‍. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ പൊലീസ് ലാത്തിവീശി.

ലാത്തിചാര്‍ജില്‍ തലയ്ക്ക് പരിക്കേറ്റ വിദ്യാര്‍ഥിയെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ നിരവധി പേരാണ് സമരത്തില്‍ പങ്കെടുത്തത്. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ എന്‍ജിനിയറിങ് പരീക്ഷ മാറ്റണമെന്നാണ് കെഎസ് യു പറയുന്നത്. ഇപ്പോള്‍ പരീക്ഷ നടത്തുന്നത്് കുട്ടികള്‍ക്ക് കോവിഡ് പകരാന്‍ ഇടയാക്കും. അതുകൊണ്ട് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തണമെന്നും കെഎസ്‌യു പറയുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

സംസ്ഥാനത്തെ എല്ലാ എന്‍ജിനീയറിങ് കോളജുകളിലും കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക