തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രതിപക്ഷ യൂണിയൻ സംഘടനകൾ പണിമുടക്കിലേക്ക്. കെ സ്വിഫ്റ്റ് ഉപേക്ഷിക്കുക, ശമ്പള പരിഷ്‌ക്കരണം ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിഎംഎസും ടിഡിഎഫും പണിമുടക്ക് പ്രഖ്യാപിച്ചത്. ഈ മാസം 23ന് 24 മണിക്കൂർ പണിമുടക്കാനാണ് സംഘടനകളുടെ തീരുമാനം.
കെഎസ്ആർടിസിയിലെ പ്രശ്‌ന പരിഹാരത്തിന് സർക്കാർ യൂണിയൻ സംഘടനകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കിയിട്ട്. സ്വിഫ്റ്റിലൂടെ കെഎസ്ആർടിസി സ്വകാര്യ കമ്പനിയായി മാറും. ഇത്തരത്തിൽ കെഎസ്ആർടിസിയെ സംരക്ഷിക്കാൻ സർക്കാരിന് താത്പ്പര്യമില്ലെന്നാണ് പ്രതിപക്ഷ യൂണിയൻ സംഘടനകളുടെ കുറ്റപ്പെടുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2