തിരുവനന്തപുരം: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ അന്തര്‍ സംസ്‌ഥാന വോള്‍വോ, സ്‌കാനിയ, മള്‍ട്ടി ആക്‌സില്‍ ബസ്‌ ടിക്കറ്റ്‌ നിരക്കില്‍ 30 % താല്‍ക്കാലിക ഇളവുകള്‍ പ്രഖ്യാപിച്ച്‌ കെ.എസ്‌.ആര്‍.ടി.സി. ഇന്നു മുതല്‍ ഇളവ്‌ നിലവില്‍വരും.
എ.സി. ജന്റം ലോ ഫ്‌ളോര്‍ ബസുകളിലും ടിക്കറ്റ്‌ ഇളവ്‌ നല്‍കാന്‍ തീരുമാനിച്ചു. കോവിഡ്‌ കാലഘട്ടത്തില്‍ നേരത്തെ താല്‍ക്കാലികമായി വര്‍ധിപ്പിച്ച നിരക്കിലാണ്‌ ഇളവ്‌ നല്‍കുന്നത്‌. കോവിഡ്‌ കാലത്ത്‌ എ.സി. ജന്റം ലോ ഫ്‌ളോര്‍ ബസുകളില്‍ ആദ്യഅഞ്ചു കിലോമീറ്ററിന്‌ മിനിമം ചാര്‍ജ്‌ 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ്‌ ഈടാക്കിയിരുന്നത്‌. എന്നാല്‍ ഇതില്‍ മിനിമം ചാര്‍ജ്‌ 26 ആയി നിലനിര്‍ത്തുകയും പിന്നീടുള്ള കിലോമീറ്ററിന്‌ 125 പൈസയായി കുറയ്‌ക്കാനും തീരുമാനിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക : Whatsapp Group 1 - Whatsapp Group 2